KoyilandyNews

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകനു കോവിഡ്

തിരുവനന്തപുരം: സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകനു കോവിഡ്. മന്ത്രിയുടെ സ്റ്റാഫംഗത്തിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകനു കോവിഡ് സ്ഥിരീകരിച്ചത്. മകന്‍ കോവിഡ് പോസിറ്റീവായ വിവരം മന്ത്രി തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്. പിസിആര്‍ പരിശോധനയിലാണ് കോവിഡ് സിഥിരീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ബുധനാഴ്ചയാണ് മന്ത്രിക്ക് കോവിഡ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച മുതല്‍ മന്ത്രിയും കുടുംബവും ക്വാറന്റൈനിലാണ്. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും മന്ത്രി ഒരാഴ്ച നിരീക്ഷണത്തില്‍ തുടരും.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എന്റെ മകന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ ഞാന്‍ ഉള്‍പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഞാനടക്കമുള്ളവര്‍ക്ക് കോവിഡ് ഫലം നെഗറ്റീവായിരുന്നു. മകന്റെ പിസിആര്‍ ടെസ്റ്റിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

Show More

Related Articles

Back to top button
error: Content is protected !!