KuttiadyNewsTrending

ഉരുല്‍പൊട്ടലില്‍ വ്യാപക നാശം; വീടും റോഡും തകര്‍ന്നു

തൊട്ടില്‍പാലം: കനത്ത മഴയെ തുടര്‍ന്നു കാവിലുംപാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വ്യാപക നാശം. മുറ്റത്ത് പ്ലാവ് അമ്പലൂര്‍ ഉണ്ണിയുടെ വീട് മണ്ണിടിഞ്ഞു വീണു ഭാഗികമായി തകര്‍ന്നു. ഉണ്ണിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. കുടുംബത്തെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. മുറ്റത്ത് പ്ലാവ് കുറവന്‍ റോഡ് പാടേ തകര്‍ന്നു. അര കിലോമീറ്ററിലേറെ ദുരം റോഡ് ഗതാഗത യോഗ്യമല്ലാതായി. പൊയിലോം ചാലിലെ കൊടപ്പടി മലയില്‍ സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ടാങ്ക് മലവെള്ളത്തിന്റെ കുത്തിയൊഴുക്കില്‍ തകര്‍ന്നു. തൊട്ടില്‍പാലം ചോയി ചുണ്ട് ഭാഗങ്ങളില്‍ പുഴ കരകവിഞ്ഞൊഴുകി ഏഴ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. പഞ്ചായത്ത് അധികൃതരും പോലീസും ഇതിനു നേതൃത്വം നല്‍കി.
കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് മരുതോങ്കര നിടുവാല്‍ പുഴ കരകവിഞ്ഞ് ഒഴുകി. ചാപ്പന്‍ തോട്ടത്തിലെ പാരത്താന്‍ ജയിംസ്, ജിജോ മഠത്തിനാല്‍, കൊയിറ്റിക്കണ്ടി മനോജ്, പ്ലാച്ചിക്കല്‍ബാബു തുടങ്ങിയവരുടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിച്ചു.
പ്രളയക്കെടുതി മുന്നില്‍ കണ്ട് പട്യാട്ട്, മൂന്നാം കൈ, തൊട്ടില്‍പാലം ഭാഗങ്ങളിലെ പുഴ വൃത്തിയാക്കിയതിനാല്‍ കനത്ത വെള്ളപൊക്കം നിയന്ത്രിക്കാന്‍ കഴിഞ്ഞതായാണ് വിലയിരുത്തല്‍. മണ്ണിടിച്ചില്‍ നടന്ന പ്രദേശങ്ങള്‍ കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പുഷ്പ തോട്ടുംചിറ, കിസാന്‍ സഭ ജില്ല വൈസ് പ്രസിഡന്റ് രാജു തോട്ടും ചിറ, റവന്യു അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ട്ടങ്ങള്‍ വിലയിരുത്തി.

Show More

Related Articles

Back to top button
error: Content is protected !!