Art& Literature

സുധീഷിനു യുവകലാപ്രതിഭ പുരസ്‌കാരം


കൊയിലാണ്ടി: ഇരുപത്തിയൊന്നു വര്‍ഷമായി തെയ്യം/തിറ കെട്ടിയാട്ടത്തിലും വാദ്യമേളങ്ങളിലും ശ്രദ്ധേയനായ വെളിയണ്ണൂര്‍ സുധീഷ് കുമാര്‍ ഈ വര്‍ഷത്തെ ഫോക്ലോര്‍ അക്കാദമി യുവകലാപ്രതിഭ പുരസ്‌കാരത്തിന് അര്‍ഹനായി. അനുഷ്ഠാനങ്ങളായ തെയം/തിറ, വാദ്യമേളം, ചമയം തുടങ്ങി തെയ്യത്തിന്റെ സമസ്ത മേഖലകളിലും കഴിവ് തെളിയിച്ച സുധീഷ്‌കുമാര്‍ കാവുകളിലും ക്ഷേത്രങ്ങളിലും തെയ്യം/തിറ വാദ്യമേളങ്ങളില്‍ നിറസാന്നിധ്യമാണ്. ഫോക് ലോര്‍ വിഭാഗത്തിന്റെയും കിത്താര്‍ട്‌സിന്റയും ക്ഷണം സ്വീകരിച്ചും അല്ലാതെയും കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ തെയ്യം അവതരിപ്പിച്ചിട്ടുണ്ട്.
വെളിയണ്ണൂര്‍ മലയന്‍ കണ്ടി തറവാട്ടില്‍ പരേതനായ രാമന്‍ പണിക്കരുടെയും കാര്‍ത്ത്യായനിയുടെയും മകനാണ്. വാദ്യകലാകാരന്മാരായ വെളിയണ്ണൂര്‍ സുനില്‍ കുമാര്‍, വെളിയണ്ണൂര്‍ അനില്‍ കുമാര്‍ എന്നിവരും ശ്രീ കല സുര്‍ജിത്ത് പണിക്കറും സഹോദരങ്ങളാണ്.

Show More

Related Articles

Back to top button
error: Content is protected !!