Gulf News & Abroad

വടകര എന്‍ആര്‍ഐ ഷാര്‍ജ ഫോറത്തിനു പുതിയ ഭാരവാഹികള്‍


ഷാര്‍ജ: പതിനേഴു വര്‍ഷത്തോളമായി ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുകയും ചാരിറ്റി പ്രവര്‍ത്തനത്തിന് ഊന്നല്‍ കൊടുക്കുകയും ചെയ്യുന്ന വടകര എന്‍ആര്‍ഐ ഷാര്‍ജ ഫോറത്തിനു പുതിയ ഭാരവാഹികള്‍. ഷാര്‍ജയില്‍ അധിവസിക്കുന്നവരില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രാദേശിക സംഘടനയാണ് വടകര എന്‍ആര്‍ഐ ഫോറം.
നാസര്‍ വരിക്കോളി (പ്രസിഡന്റ്), കെ.ടി.മോഹനന്‍, ജമാല്‍ കൊളക്കണ്ടത്തില്‍, സി.കെ.കുഞ്ഞബ്ദുല്ല (വൈസ് പ്രസഡന്റ്മാര്‍), പ്രജിത്ത് പ്രഭാകരന്‍ (ജനറല്‍ സെക്രട്ടറി), നസീര്‍.ടി, അജിന്‍ ചാത്തോത്ത്, ഫാസിര്‍ കോരന്‍കോട്ട് (ജോയിന്‍ സെക്രട്ടറിമാര്‍), റിയാസ് രയരോത്ത് (ട്രഷറര്‍), ലക്ഷ്മണന്‍.എം (ജോയിന്‍ ട്രഷറര്‍), അഷ്റഫ് വേളം (ചാരിറ്റി ചെയര്‍മാന്‍), സഹദ് പുറക്കാട്, സുജിത്ത് ചന്ദ്രന്‍, മുഹമ്മദ് പാളയാട്ട്, അബ്ദുള്ള മല്ലച്ചേരി, അഡ്വ.ഷാജി, ടികെ അബ്ദുല്‍ ഹമീദ്, മുരളീധരന്‍ ഇടവന, അബ്ദുള്ള മണിക്കോത്ത്, റഫീഖ് ഏരോത്ത്, അബ്ദുറഹ്മാന്‍ (രക്ഷാധികാരികള്‍).
ജനറല്‍ബോഡി യോഗം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി ഉദ്ഘാടനം ചെയ്തു. സഹദ് പുറക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ.ഷാജി ബി റിട്ടേണിങ്ങ് ഓഫീസറായിരുന്നു. അഷ്‌റഫ് വേളം അവതരിപ്പിച്ച പാനല്‍ ജനറല്‍ബോഡി യോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു. നിസാര്‍ വെള്ളിക്കുളങ്ങര, മൊയ്തു നെസ്റ്റോ, വിഎം വിജയന്‍, മുസ്തഫ മുട്ടുങ്ങല്‍, സമദ് കൊടുമ, സജീര്‍ കോളായി, സനല്‍, സത്യന്‍, ഫക്രുദീന്‍, സൈബു റിയാസ്, ശരണ്യ സുജിത്ത്, ഷംസിയ ഷാജി, ശ്രീലത ലക്ഷ്മണന്‍, ഷംസീറ മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു. സുജിത്ത് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!