Art& Literature

ഊഷര ബിംബങ്ങള്‍ പ്രകാശനം ചെയ്തു

ഇരിങ്ങല്‍: പ്രണവ് കളരിപ്പടിയുടെ ‘ഊഷര ബിംബങ്ങള്‍’ എന്ന കവിതാ സമാഹാരം പ്രശസ്ത ഗാനരചയിതാവ് ഈ.വി.വത്സന്‍ പ്രകാശനം ചെയ്തു. ബൈജു ഇരിങ്ങല്‍, സി.കെ ദിലീപ് എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി.
ഇരിങ്ങല്‍ എസ്.എസ്.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ രാജന്‍ പുതുവയല്‍ അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീധരന്‍ പുസ്തകം പരിചയപ്പെടുത്തി. പയ്യോളി നഗരസഭ വൈസ് ചെയര്‍മാന്‍ കെ.വി.ചന്ദ്രന്‍, പ്രശസ്ത ഗായകന്‍ എം.ടി.ശിവദാസന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. രഘു ഇരിങ്ങല്‍,സുജീഷ് ഒ.എന്‍, ബിജു പുത്തൂക്കാട്, അഷ്‌റഫ് പുഴക്കര, സത്യന്‍ എന്‍.കെ, സര്‍ഗ കലാക്ഷേത്ര എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ സി.വി ബാജിത്ത് സ്വാഗതവും ചെയര്‍മാന്‍ കെ.പി പ്രദീപന്‍ നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!