NewsPerambra

നിടുമ്പൊയില്‍ മലയില്‍ റെയ്ഡ്; 180 ലിറ്റര്‍ വാഷ് പിടികൂടി

മേപ്പയൂര്‍: നിടുമ്പൊയില്‍ മലയില്‍ പേരാമ്പ്ര എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 180 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. ലോക് ഡൗണ്‍ കാലയളവില്‍ ചാരായ വാറ്റ് വര്‍ധിച്ചതിനെ തുടര്‍ന്ന് ഈ സ്ഥലങ്ങളില്‍ നിന്ന് ഇതിനു മുമ്പും വാഷും ചാരായവും കണ്ടെടുത്ത് കേസാക്കിയിരുന്നു. പ്രതികളെ പിടികൂടാന്‍ സാധിച്ചില്ല. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫിസര്‍ കെ.കെ. ബാബുരാജ്, കെ.സി. അമ്മത്, കെ.എന്‍. ജിജു ഡ്രൈവര്‍ ദിനേശ് എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു. അബ്കാരി നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Show More

Related Articles

Back to top button
error: Content is protected !!