NewsTrending

തൊഴില്‍ നഷ്ടത്തിന് സാമ്പത്തിക സഹായം വേണം: ആര്‍എംപിഐ


കോഴിക്കോട്: ദിവസ വേതനക്കാരും താല്‍ക്കാലിക ജീവനക്കാരുമടങ്ങുന്ന ബഹു ഭൂരിപക്ഷം തൊഴില്‍ സമൂഹം അതീവഗുരുതര പണദൗര്‍ലഭ്യത്തിലും പട്ടിണിയിലുമാണെന്നും അവരുടെ തൊഴില്‍, കൂലി നഷ്ടത്തിന് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍എംപിഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
10000 രൂപയെങ്കിലും തൊഴില്‍ നഷ്ട പരിഹാരമായി ഒരു തൊഴിലാളികുടുംബത്തിന് അടിയന്തിര സഹായം നല്‍കണമെന്ന് ആര്‍എംപിഐ ആവശ്യപ്പെട്ടു. സൗജന്യറേഷനും പലവ്യഞ്ജനകിറ്റും തൊഴില്‍നഷ്ടപ്രശ്‌നത്തിന് പരിഹാരമാവില്ല. തൊഴില്‍- ക്ഷേമ പെന്‍ഷന്‍ കുടിശികകള്‍ കോവിഡ് പാക്കേജിന്റെ ഭാഗമാക്കിയ സംസ്ഥാനസര്‍ക്കാര്‍ നടപടി തട്ടിപ്പു മാത്രമാണ്. പെന്‍ഷന്‍ ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 1000 രൂപയുടെ ഭിക്ഷ കൊണ്ട് പ്രതിഷേധ ശബ്ദങ്ങളെ അടക്കി നിര്‍ത്താനാണു ശ്രമിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജുകള്‍ അതിസമ്പന്നര്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് കൈമാറുന്നതും അതി ലാഭത്തിനും കൊള്ളക്കും അവസരമൊരുക്കുന്നതുമാണ്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കോവിഡ് വരുന്നതിനു മുമ്പേ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലും ധനകമ്മിയിലും അകപ്പെട്ടു കുഴപ്പത്തിലായിരുന്നു. ഈ ദുരന്ത കാലത്തും അതിന്റെ ഭാരം ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുന്ന നടപടികളാണുണ്ടാവുന്നത്.
ദിവസക്കൂലിക്കാര്‍, കര്‍ഷകതൊഴിലാളികള്‍, താല്‍ക്കാലിക ജോലിക്കാര്‍, ചെറുകിട കച്ചവടക്കാരും സംരംഭകരും, തെരുവുകച്ചവടക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങി പരിഹരിക്കാനാവാത്ത തൊഴില്‍ നഷ്ടമുണ്ടായ മുഴുവന്‍ ദരിദ്രജനതക്കും നഷ്ടപരിഹാരം നല്‍കണമെന്നും ആര്‍എംപിഐ ആവശ്യപ്പെട്ടു.

Show More

Related Articles

Back to top button
error: Content is protected !!