NewsVatakara

കിണര്‍ ശുചിയാക്കാന്‍ യുവത; പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക്


വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ കിണര്‍ ശുചീകരണവുമായി യുവാക്കള്‍. ഡിവൈഎഫ്‌ഐ. കുറുന്തോടി മേഖലാ കമ്മിറ്റിയാണ് ഈ സാഹസപ്രവര്‍ത്തനത്തിനു മുതിര്‍ന്നിരിക്കുന്നത്.
പ്രദേശത്തെ കിണറുകള്‍ ശുചീകരിക്കുമ്പോള്‍ വീട്ടുകാര്‍ തരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭരിക്കുന്ന വേറിട്ട പ്രവര്‍ത്തനത്തിലാണ് യുവാക്കള്‍. ആറു കിണറുകള്‍ ഇതിനകം വൃത്തിയാക്കി കഴിഞ്ഞു, ആഴമേറിയ കിണറുകളാണ് മിക്കവയും. മഴക്കാലം തുടങ്ങുന്നതുവരെ ഇത് തുടരാനാണ് തീരുമാനം. നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നു ലഭിക്കുന്നതെന്നു വില്ലേജ് പ്രസിഡന്റ് ബിനൂപും സെക്രട്ടറി വൈശാഖും പറഞ്ഞു. കെ.എ.ബബീഷ്, വി.ടി.വിപിന്‍, സ്മിതേഷ്, രബീഷ്, ഷിബു എന്നിവരാണ് ഈ ദൗത്യത്തിനു നേതൃത്വം നല്‍കുന്നത്.

Show More

Related Articles

Back to top button
error: Content is protected !!