KoyilandyNews

മദ്യവിതരണം വൈകുന്നത് ആപ്പിന് അനുമതി ലഭിക്കാത്തതിനാല്‍: മന്ത്രി ടി.പി.രാമകൃഷ്ണന്‍

കോഴിക്കോട്: മദ്യ വിതരണത്തിന് ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള ആപ്ലിക്കേഷനായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിക്കാത്തതുകൊണ്ടാണ് മദ്യ ഷാപ്പുകള്‍ തുറക്കാന്‍ വൈകുന്നതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍.
സംസ്ഥാനത്ത് മദ്യ ഷാപ്പുകള്‍ക്ക് മുമ്പില്‍ വലിയ തിരക്ക് കേരളത്തിന്റെ അനുഭവമാണ്. കോവിഡ് വ്യാപനത്തിന്റെ കാലമാണിത്. ഈ സാഹചര്യം കൂടി പരിഗണിച്ച് തിരക്ക് ഒഴിവാക്കുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. അത്തരം സംവിധാനമൊരുക്കിയതിന് ശേഷം മദ്യഷാപ്പുകള്‍ തുറക്കാമെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.
ഗൂഗിളിന്റെ അനുമതി ലഭിച്ചതിന് ശേഷമേ ആപ് നടപ്പിലാക്കാന്‍ സാധിക്കൂവെന്നും അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Back to top button
error: Content is protected !!