NewsTrendingVatakara

ബെവ് ക്യൂ ആപ്പ്: അഴിമതിയെന്ന് ചെന്നിത്തല


തിരുവനനന്തപുരം: ഓണ്‍ലൈനായി മദ്യം വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ബെവ് ക്യൂ ആപ്പിന് പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐടി മിഷനോ സി ഡിറ്റിനോ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമായിരുന്ന ആപ്പാണിത്. മൊബൈല്‍ ആപ്പ് ഉണ്ടാക്കാന്‍ അനുവാദം നല്‍കിയത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികര്‍ക്കാണെന്നും ചെന്നിത്തല ആരോപിച്ചു.
ഗുരുതരമായ അഴിമതിയും ക്രമക്കേടും നടത്താന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ആപ്പ് നിര്‍മിച്ച ഫെയര്‍കോഡ് കമ്പനിക്ക് മുന്‍പരിചയം ഉണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി അന്വേഷിക്കണം. സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ട കാര്യമെന്ത്? അന്വേഷണം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഫെയര്‍ കോഡിനെ മാറ്റി ഐടി മിഷനെ ഏല്‍പ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Show More

Related Articles

Back to top button
error: Content is protected !!