Education

പരീക്ഷ: കുട്ടികള്‍ക്കുള്ള മാസ്‌കുകള്‍ വീട്ടിലെത്തിക്കും

കോഴിക്കോട്: എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളെഴുതുന്ന കുട്ടികള്‍ക്കുള്ള മുഖാവരണവും സുരക്ഷാനിര്‍ദേശങ്ങളടങ്ങിയ ലഘുലേഖയും വീടുകളിലെത്തിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാര്‍ഡ് സമിതികള്‍ വഴിയാണ് വീട്ടിലെത്തിക്കുക. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സഹായവും തേടും. 26 മുതലാണ് പരീക്ഷ തുടങ്ങുന്നത്.
പരീക്ഷാ ദിവസങ്ങളില്‍ സ്‌കൂള്‍ കവാടത്തില്‍ എല്ലാവര്‍ക്കും സാനിറ്റൈസര്‍ നല്‍കാനും കുട്ടികള്‍ കൂട്ടംകൂടാതെ സൂക്ഷിക്കാനും എസ്എസ്‌കെ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രെയിനര്‍, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍, റിസോഴ്സ് അധ്യാപകര്‍ എന്നിവര്‍ക്കാണ് സ്‌കൂളുകളില്‍ ചുമതല നല്‍കുക.
പരീക്ഷാ മേല്‍നോട്ട ചുമതലകളുമായി ജില്ലയിലെത്തിയ അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ജില്ലാ ഉദ്യോഗസ്ഥരുമായി ഒരുക്കം ചര്‍ച്ചചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി പി മിനി, ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എ കെ അബ്ദുള്‍ ഹക്കീം, പ്രോഗ്രാം ഓഫീസര്‍മാരായ വി വസീഫ്, സജീഷ് നാരായണന്‍, ഡോ. എ കെ അനില്‍കുമാര്‍, കോഴിക്കോട് ഡിഇഒ രമേശന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കലക്ടര്‍ സാംബശിവറാവു ജില്ലയിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ ഒരുക്കം വിലയിരുത്തി.

Show More

Related Articles

Back to top button
error: Content is protected !!