Education

കോവിഡ് ഭീതിയില്‍ പരീക്ഷ നടത്തരുതെന്ന് എബിവിപി; ഡിഡിഇ ഓഫീസ് ഉപരോധിച്ചു

കോഴിക്കോട്: കോവിഡ് ഭീതിയില്‍ പരീക്ഷകള്‍ നടത്തരുതെന്നാവശ്യപ്പെട്ട്, പരീക്ഷയാണ് വേണ്ടത് പരീക്ഷണമല്ല എന്ന മുദ്രാവാക്യവുമായി എബിവിപി പ്രവര്‍ത്തകര്‍ കോഴിക്കോട് ഡിഡിഇ ഓഫീസ് ഉപരോധിച്ചു.
പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഓഫീസ് കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് കവാടത്തില്‍ നടന്ന ഉപരോധം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.വി. രജീഷ് ഉദ്ഘാടനം ചെയ്തു.
കോവിഡ് കാലത്തെ എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അപക്വമായ പ്രസ്താവനകള്‍ നടത്തരുത്.
വിദ്യാര്‍ത്ഥിയുടെ ആശങ്കകള്‍ കാണാതെ പോകരുത്. ഇനിയും പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എബിവിപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.കെ. അമല്‍ മനോജ് അധ്യക്ഷത വഹിച്ചു. ഇ.പി. ശ്യാം പ്രസാദ്, അനഘ പി. ഗിരീഷ്, കെ. ആകാശ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി

Show More

Related Articles

Back to top button
error: Content is protected !!