NewsTrendingVatakara

കോവിഡ്: ബുധനാഴ്ച സര്‍വകക്ഷിയോഗം


തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു. ബുധനാഴ്ച രാവിലെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുന്നത്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ എംപിമാരുയേയും എംഎല്‍എമാരുടേയും യോഗം ചൊവ്വാഴ്ച വിളിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തില്‍ തുടര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് അടുത്ത ബുധനാഴ്ച രാവിലെ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുക.
എല്ലാ ജില്ലകളിലും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എംപിമാരുയേടും എംഎല്‍എമാരുടേയും യോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. വിഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ടവര്‍ ജില്ലാകളക്ടറേറ്റുകളിലാണ് പങ്കെടുക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. എംപിമാര്‍ക്ക് ഒപ്പം എംഎല്‍എമാരെയും വിളിച്ചതിലുള്ള അതൃപ്തിയാണ് മുരളീധരന്‍ രേഖപ്പെടുത്തിയത്. ലോക് ഡൌണ്‍ പിന്‍വലിക്കാന്‍ അഞ്ച് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് യോഗം വിളിച്ചത്. പ്രതിനിധികളായി ചില എംപിമാര്‍ പോകുമെന്നും മുരളീധരന്‍ പറഞ്ഞു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഒരു മാസത്തേക്ക് കൂടി മാറ്റി വെയ്ക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കുട്ടികളെ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിടരുത്. വൈദ്യുതി ബില്‍ മൂന്ന് മാസത്തേക്ക് മാറ്റി വെയ്ക്കണം. വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കണം. സംസ്ഥാനത്തിനകത്ത് ഓടുന്ന ട്രെയിനുകള്‍ക്ക് പഴയ സ്റ്റോപ്പുകള്‍ തുടരണം. പ്രവാസികളെ എത്തിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് മുന്‍ഗണനാക്രമം അട്ടിമറിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Show More

Related Articles

Back to top button
error: Content is protected !!