KuttiadyNews

സുഭിക്ഷ കേരളം: രണ്ടേക്കര്‍ തരിശ് ഭൂമിയില്‍ ഇടവിളകൃഷി

ആയഞ്ചേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ പിലാത്തോട്ടത്തില്‍ ഇടവിളകൃഷിയുടെ നടീല്‍ ഉല്‍ഘാടനം വാര്‍ഡ് മെമ്പര്‍ ടി.വി.കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. പാട്ടത്തിനെടുത്ത രണ്ട് ഏക്കര്‍ തരിശ് ഭൂമിയിലാണ് 22 അംഗ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷി തുടങ്ങിയത്.
ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, വാഴ എന്നിവയാണ് കൃഷി ചെയ്യുന്നത്. മരച്ചീനി കൃഷി ആരംഭിക്കാനുള്ള നിലം ഒരുങ്ങി വരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വ്യാപകമായ കൃഷി ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വന്ന ഉടനെത്തന്നെ ഇവിടെ യോഗം ചേര്‍ന്ന് 22 അംഗങ്ങളുടെ കാര്‍ഷികഗ്രൂപ്പിന് രൂപം കൊടുക്കുകയായിരുന്നു.
നിലം ഒരുക്കല്‍, വിത്ത് ശേഖരണം, വളം ലഭ്യമാക്കല്‍ എന്നിവ വിവിധ സബ് കമ്മിറ്റികള്‍ നടത്തിയത് കൊണ്ട് പെട്ടെന്ന് കൃഷി ഇറക്കാന്‍ കഴിഞ്ഞു. ആയഞ്ചേരി കൃഷിഭവനില്‍ ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. ഉദ്ഘാന ചടങ്ങില്‍ കമ്മിറ്റി അംഗങ്ങളായ യു വി കുമാരന്‍, രാജന്‍ പുതുശ്ശേരി, കെ. രവീന്ദ്രന്‍, കെ.കെ.നാണു, കുഞ്ഞമ്മത് കോട്ടയില്‍, ഷഹനത്ത് പിലാത്തോട്ടത്തില്‍, വസന്ത എം, സജിത പി. കെ, ഷിന്‍സി, ബിജിത, ലിബീഷ്, ബാലന്‍ പി, അനില്‍ കെ, എന്നിവര്‍ സന്നിഹിതരായിരുന്നു.

Show More

Related Articles

Back to top button
error: Content is protected !!