NewsTrending

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ്‌; കോഴിക്കോട് -5

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയേറെ പേര്‍ക്ക് ഒരു ദിവസം രോഗം പിടിപെടുന്നത്.
കണ്ണര്‍-12, കാസര്‍കോട്-7, കോഴിക്കോടും പാലക്കാടും അഞ്ചു പേര്‍ വീതം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാലു പേര്‍ വീതം, കോട്ടയത്ത് രണ്ടു പേര്‍ക്കും കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം ബാധിച്ചു. ഇന്നു രണ്ടുപേര്‍ രോഗമുക്തി നേടി. ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. തമിഴ്നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി. വിദേശത്തുനിന്ന് വന്ന 17 പേര്‍ കോവിഡ് പോസിറ്റീവായിട്ടുണ്ട്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. കോഴിക്കോട് ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കാണ് രോഗബാധ.

Show More

Related Articles

Back to top button
error: Content is protected !!