NadapuramNewsTrending

വിഷ്ണുമംഗലം ബണ്ട് നിറഞ്ഞു, ഏത് സമയവും തുറക്കും


നാദാപുരം : വേനല്‍ മഴ ശക്തമായതോടെ വിഷ്ണുമംഗലം പുഴയിലെ ബണ്ട് നിറഞ്ഞു. ഏത് സമയവും തുറന്ന് വിടാന്‍ സാധ്യത. വടകരക്കും സമീപ പഞ്ചായത്തുകളിലേക്കും കുടി വെള്ളമെത്തിക്കുന്നതിന് വേണ്ടിയാണ് വിഷ്ണുമംഗലം പുഴക്ക് കുറുകെ ബണ്ട് നിര്‍മ്മിച്ചത്. പുഴയില്‍ വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന് ബണ്ടിന്റെ എല്ലാ ഷട്ടറുകളും മാസങ്ങള്‍ക്ക് മുമ്പേ അടച്ചിരുന്നു. വേനല്‍ മഴ വിലങ്ങാട് മലയില്‍ ശക്തമായതോടെയാണ് പുഴയില്‍ നീരൊഴുക്ക് വലിയ തോതില്‍ കൂടിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ബണ്ട് നിറഞ്ഞ് കവിഞ്ഞൊഴുകും. ബണ്ടിന്റെ ഷട്ടറുകള്‍ ഏത് സമയവും തുറന്ന് വിടുമെന്നും നാദാപുരം, തൂണേരി, ചെക്യാട്, എടച്ചേരി പഞ്ചായത്തുകളിലെ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി പുറമേരി അസി എഞ്ചിനിയര്‍ അറിയിച്ചു.

Show More

Related Articles

Back to top button
error: Content is protected !!