Art&Literature

ലോക്ക് ഡൗണിലും മുടങ്ങാതെ സൂര്യ യോഗ


വടകര: പതിനാറു വര്‍ഷമായി നാരായണ നഗറില്‍ നിത്യവും രാവിലെ സൂര്യ യോഗ ചെയ്യുന്ന വടകര സൂര്യ യോഗ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊറോണ കാലത്തും മുടക്കമില്ല. ലോക്ക്ഡൗണ്‍ കാലത്ത് സുരക്ഷാ മാനദണ്ഡം പാലിച്ച് ഓരോരുത്തരും അവരവരുടെ വീടുകളിലാണ് സൂര്യ യോഗ നടത്തുന്നത്.
രാവിലെ 5.45 ന് വ്യായാമം ആരംഭിച്ച് സൂര്യന്‍ പ്രത്യക്ഷപ്പെടുന്ന മുറയ്ക്ക് 15 മിനിറ്റ് സൂര്യനെ ദര്‍ശിക്കുന്ന പ്രക്രിയയാണ് ചെയ്തുവരുന്നത്. ശരീരത്തിലെ ബാഹ്യ, ആന്തരികാവയവങ്ങളെ ഉദ്ദീപിപ്പിക്കുന്ന വ്യായാമ മുറകളാണ് പരിശീലിക്കുന്നത്. ഒപ്പം മാനസികാരോഗ്യം വര്‍ധിപ്പിക്കാനുള്ള മുറകളും ഉണ്ട്. തുടര്‍ന്ന് ഉദയസൂര്യനെ നോക്കി അതിലൂടെ ഊര്‍ജം ശരീരത്തിലേക്ക് ആവാഹിച്ച് സൂര്യ യോഗ അവസാനിപ്പിക്കും.
അമ്പതിലേറെ അംഗങ്ങളാണ് വടകര സൂര്യ യോഗ സംഘത്തിലുള്ളത്. ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു.
സൂര്യ യോഗ പരിശീലകന്‍ പടന്നയില്‍ അരവിന്ദാക്ഷനാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. പറമ്പത്ത് രവി, വടയക്കണ്ടി നാരായണന്‍, കെ. ഗായത്രി, ബാബു പുത്തൂര്‍, ശാന്ത നടോല്‍, ശ്രീജിത്ത് ചോറോട്, പി.പി.ചന്ദ്രി തുടങ്ങിയവര്‍ ഓണ്‍ലൈന്‍ സൂര്യ യോഗയ്ക്ക് നേതൃത്വം നല്‍കുന്നു. നേരത്തെയുണ്ടായിരുന്നതു പോലെ നാരായണനഗറില്‍ ഉടന്‍ യോഗ തുടരാം എന്ന പ്രതീക്ഷയിലാണ് സംഘം.

Show More

Related Articles

Back to top button
error: Content is protected !!