KoyilandyNews

റിട്ടയര്‍മെന്റ് ആഘോഷം അഭയത്തോടൊപ്പം


ചേമഞ്ചേരി: റിട്ടയര്‍മെന്റിനോടനുബന്ധിച്ച് നടത്തേണ്ട സുഹൃത് സല്‍ക്കാരം ഒഴിവാക്കി ആ പണം അഭയം ചേമഞ്ചേരിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച് ഇതാ മാതൃകാ പ്രവര്‍ത്തനം. ദീര്‍ഘകാല സേവനത്തിന് ശേഷം ഈ മാസം 31 ന് സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന ആയുര്‍വ്വേദ വകുപ്പിലെ സീനിയര്‍ ഫാര്‍മസിസ്റ്റ് അരിക്കുളം സ്വദേശി സി.രാഘവനാണ് ഇങ്ങനെയൊരു വഴി തെരഞ്ഞെടുത്തത്.
വിവാഹം, ഗുഹപ്രവേശം തുടങ്ങി ഏത് ചടങ്ങുകള്‍ക്കും രാഘവനെ ക്ഷണിച്ചാല്‍ ഫലവൃക്ഷതൈ സമ്മാനം നല്‍കുന്നതാണ് പതിവ്. അമ്മയുടെ ഓര്‍മദിനമായ മെയ് 19ന് രാഘവനും സഹോദരനും സുഹൃത്തും അഭയം റസിഡന്‍ഷ്യല്‍ കെയര്‍ ഹോമില്‍ എത്തി ലളിതമായ ചടങ്ങില്‍ 50,000 രൂപ അഭയം ഭാരവാഹികള്‍ക്ക് കൈമാറി. അറിയപ്പെടുന്ന പ്രകൃതി സ്‌നേഹിയും പ്രഭാഷകനുമാണ് സി.രാഘവന്‍. ഭാര്യ സുവര്‍ണ്ണാഭട്ടും ആയുര്‍വ്വേദ ഫാര്‍മസിസ്റ്റാണ്
അഭയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ ഭാസ്‌കരന്‍ അധ്യക്ഷനായിരുന്നു. ജനസെക്രട്ടറി എം.സി.മമ്മദ് കോയ,
അഡ്മിനിസ്ട്രഷന്‍ സെക്രട്ടറി മാടഞ്ചേരി സത്യനാഥന്‍, ക്ലാസ് സെക്രട്ടറി ടി രാധാകൃഷ്ണന്‍, പ്രൊജക്ട് സെക്രട്ടറി മുസ്തഫ ഒലീവ്, അന്‍സാര്‍ അരിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!