News

രാജീവ്ഗാന്ധി സ്മരണയില്‍ കൈത്താങ്ങുമായി കോണ്‍ഗ്രസ്

വടകര: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തി ഒമ്പതാം രക്തസാക്ഷിത്വ ദിനം സദ്ഭാവനാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ ധാന്യക്കിറ്റും പച്ചക്കറിക്കിറ്റും എത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തിരുവള്ളൂര്‍ പഞ്ചായത്തിലെ 13, 14, 15 വാര്‍ഡുകളിലെ ആയിരത്തോളം വീടുകളിലാണ് തോടന്നൂര്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിറ്റുകള്‍ ലഭ്യമാക്കിയത്.
കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കെ. മുരളീധരന്‍ എംപി നിര്‍വഹിച്ചു. ടി. സി.കുഞ്ഞിരാമന്‍ ഏറ്റുവാങ്ങി. സി.വി.ഹമീദ് അധ്യക്ഷത വഹിച്ചു. സി പി.വിശ്വനാഥന്‍, ചാലില്‍ രാമകൃഷ്ണന്‍, ഡി.പ്രജീഷ്, ബവിത്ത് മലോല്‍, സി.ആര്‍.സജിത്ത്, വി.കെ.ഇസ്ഹാഖ്, സന്തോഷ് മുല്ലേരി, പി. എം. വിശ്വനാഥന്‍, വി.കെ.എം.രവി, സി.വി.ഹാഫിസ് അബദല്ല, ബാലന്‍ മുല്ലേരി, വി.കെ.സി.ജാബിര്‍, ശ്യാം നാഥ് ഇരപുരത്ത്,എം.ടി.രുധീഷ് എം, അശ്വിന്‍ കൃഷ്ണ, സി.വി.സഹീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show More

Related Articles

Back to top button
error: Content is protected !!