MahéNews

മാഹിപുഴയില്‍ നിര്‍മിച്ച ബണ്ട് പൊളിച്ചുതുടങ്ങി

അഴിയൂര്‍: മാഹി ബൈപ്പാസ് നിര്‍മാണത്തിനുവേണ്ടി അഴിയൂര്‍ കക്കടവ് ഭാഗത്ത് പുഴനികത്തി നിര്‍മിച്ച ബണ്ട് കളക്ടറുടെ ഉത്തരവുപ്രകാരം നീക്കിത്തുടങ്ങി. പുഴയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടത് 2019-ല്‍ സമീപ പഞ്ചായത്തുകളില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയിരുന്നു.
കഴിഞ്ഞവര്‍ഷം ബണ്ട് പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ടിട്ടും നടന്നിരുന്നില്ല. വരുന്ന മഴക്കാലത്തിനുമുമ്പ് ഉത്തരവ് നടപ്പാക്കണമെന്ന കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് നിര്‍മാണക്കമ്പിനി ബണ്ട് നീക്കാന്‍ തയ്യാറായത്. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്‍, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെമ്പര്‍ സുകുമാരന്‍ കല്ലറോത്ത് എന്നിവര്‍ പൊളിക്കുന്ന സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ധേശം നല്‍കി

Show More

Related Articles

Back to top button
error: Content is protected !!