Education

നാരായണന്‍ സന്തോഷത്തിലാണ്; സ്‌കൂള്‍ വാഹന ഡ്രൈവര്‍ക്ക് യൂനിഫോമും തിരിച്ചറിയല്‍ കാര്‍ഡുമായി

വടകര: ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ക്ക് എഴുതിയ കത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പ്രാബല്യത്തില്‍ വന്ന സന്തോഷത്തിലാണ് കീഴല്‍ ദേവി വിലാസം യൂപി സ്‌കൂളിലെ ബസ് ഡ്രൈവര്‍ നാരായണന്‍. സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമും ഐഡി കാര്‍ഡും വേണമെന്ന തന്റെ ആവശ്യം യാഥാര്‍ഥ്യമായിരിക്കുന്നു.
എട്ടു വര്‍ഷമമായി സ്‌കൂള്‍ വാഹനത്തില്‍ ജോലി ചെയുന്ന നാരായണന്‍ കഴിഞ്ഞ വര്‍ഷമാണ് ട്രാസ്‌പോര്‍ട് കമ്മീഷണര്‍ക്ക് സ്‌കൂള്‍ വാഹനത്തിലെ നിറം പോലതന്നെ പൊതുജനങ്ങള്‍ക്ക് സ്‌കൂള്‍ വാഹന ഡ്രൈവര്‍ ആണെന്ന് മനസിലാക്കാന്‍ യൂണിഫോമും തിരിച്ചറിയല്‍ രേഖയും വേണമെന്നു കത്തെഴുതിയത്. സ്‌കൂള്‍ വാഹനങ്ങളെ മറ്റ് വാഹനങ്ങളില്‍ നിന്നും പ്രത്യേകം ശ്രദ്ധിക്കാന്‍ ഹോണും വേണമെന്ന് കത്തില്‍ എഴുതി്. മൂന്നു മാസങ്ങള്‍ക്കു ശേഷം നാരായണന്‍ ഉന്നയിച്ച ഭേദഗതികള്‍ ശ്രദ്ധയില്‍ പെട്ടെന്നും ആവശ്യമായ മാറ്റങ്ങള്‍ ഉടനെ വരുത്തുമെന്നും പറഞ്ഞു കത്തിന് മറുപടിയും ലഭിച്ചു.
ഇക്കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ യൂണിഫോം വെള്ള ഷര്‍ട്ടും കറുപ്പ് പാന്റ്‌സും ആയി നിശ്ചയിച്ചതായി 1989 ലെ കേരള മോട്ടോര്‍ വാഹന ചട്ടം 41 ഭേദഗതി ചെയ്ത് കൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവ് ഇറക്കുന്നത് . യൂണിഫോമിനോടൊപ്പം ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം എന്നു കൂടെ ഈ ഉത്തരവില്‍ പ്രതിപാദിക്കുന്നുണ്ട്. സ്‌കൂള്‍ സമയത്തെ ചരക്കു വാഹന നിയന്ത്രണവും ഉള്‍പ്പെടെ പല വിഷയങ്ങളും അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താറുള്ള നാരായണന്‍ തന്റെ ആവശ്യങ്ങള്‍ പരിഗണിച്ചതിലെ സന്തോഷത്തിലാണിപ്പോള്‍. വടകരയിലെ ആദ്യകാല ടാക്‌സി ഡ്രൈവറായിരുന്ന നാരായണന്‍ പിന്നീട് പ്രവാസിയായി. മടങ്ങി വന്ന ശേഷം എട്ടുവര്‍ഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെ കീഴല്‍ ദേവീവിലാസം യുപി സ്‌കൂളിലെ വാഹനത്തിന്റെ വളയം പിടിക്കുകയാണ് ഇദ്ദേഹം

Show More

Related Articles

Back to top button
error: Content is protected !!