NewsVatakara

കോവിഡ് ദുരന്തത്തിന്റെ മറവില്‍ ജനവിരുദ്ധനയം; പ്രതിഷേധവുമായി ആര്‍എംപിഐ


വടകര: കോവിഡ് ദുരന്തത്തിന്റെ മറവില്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് കടുത്ത ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ആര്‍.എം.പി.ഐ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസുകള്‍ക്ക് മുന്‍പില്‍ ധര്‍ണസമരം സംഘടിപ്പിച്ചു. തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനെന്ന വ്യാജേന രാജ്യത്ത് നടപ്പിലാക്കുന്ന സാമ്പത്തിക പാക്കേജ് മോദിയുടെ സ്വകാര്യവല്‍ക്കരണ അജണ്ടയുടെ ഭാഗമാണ്. ലോക്ഡൗണ്‍ മൂലം ജീവിതം പ്രതിസന്ധിയിലായ സാധാരണ മനുഷ്യരെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിവിട്ട് സമ്പത്ത് മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് സമ്മാനിക്കുന്ന നവ ഉദാരവത്കരണ നയത്തിനെതിരെ രാജ്യവ്യാപകമായി ജനകീയ പ്രതിഷേധം ഉയരുകയാണ് രാജ്യവ്യാപക പ്രക്ഷോഭത്തിന് പിന്തുണയുമായാണ് ആര്‍എംപിഐ ധര്‍ണ സംഘടിപ്പിച്ചത്
വടകര ഹെഡ് പോസ്റ്റ് ഓഫീസ് ധര്‍ണ സംസ്ഥാന സെക്രട്ടറി എന്‍.വേണു ഉദ്ഘാടനം ചെയ്തു. കെ ലിനീഷ്, ഏ.പി ഷാജിത്ത് എന്നിവര്‍ സംസാരിച്ചു ഓര്‍ക്കാട്ടേരി പോസ്റ്റ് ഓഫീസ് ധര്‍ണ ഏരിയാ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ ജയന്‍, എം.ടി ശശി എന്നിവര്‍ സംസാരിച്ചു. മടപ്പള്ളി കോളജ് പോസ്റ്റ് ഓഫീസ് ധര്‍ണ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ സിബി ഉദ്ഘാടനം ചെയ്തു. എം പി ദേവദാസന്‍, പി.ഗിരീഷ് എന്നിവര്‍ സംസാരിച്ചു. കൈനാട്ടിയില്‍ ഏരിയാ കമ്മിറ്റി അംഗം കെ.കെ സദാശിവന്‍ ഉദ്ഘാടനം ചെയ്തു. വി.പി ശശി സംസാരിച്ചു, കണ്ണൂക്കരയില്‍ ഏരിയാ കമ്മിറ്റി അംഗം ഏ.കെ ബാബു ഉദ്ഘാടനം ചെയ്തു. കെ.എന്‍ അശോകന്‍, പി. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു, ചോമ്പാല പോസ്റ്റ് ഓഫീസ് ധര്‍ണ എന്‍.പി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു സി സുഗതന്‍ കെ.പി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു കുന്നുമ്മക്കരയില്‍ ഏരിയാ കമ്മിറ്റി അംഗം കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. വി.കെ വിശ്വന്‍, കെ.പി സുധീര്‍ എന്നിവര്‍ സംസാരിച്ചു

Show More

Related Articles

Back to top button
error: Content is protected !!