KuttiadyNews

കേന്ദ്ര നയത്തിനെതിരെ എഐവൈഎഫ് പ്രതിഷേധം

വടകര: പൊതു മേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയും എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തോടന്നൂര്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോടന്നൂര്‍ പോസ്റ്റോഫീസിന് മുന്‍പില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി അംഗം ജയേഷ് കെ.ടി ഉദ്ഘാടനം ചെയ്തു. അഭിനവ് കെ.പി അധ്യക്ഷത വഹിച്ചു. അശ്വിന്‍ എം ടി സ്വാഗതം പറഞ്ഞു. റെജീഷ്, ശശി എല്‍ വി, അരുണ്‍ കൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!