Art&Literature

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി സംഗീത സാന്ത്വനം


വടകര: അതിജീവനത്തിനായി പൊരുതുന്ന നഴ്സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആദരവര്‍പിക്കുന്ന സംഗീത ആല്‍ബം ഏറെപ്പേരെ ആകര്‍ഷിക്കുന്നു. വടകരയിലെ സംഗീത വിദ്യാലയമായ ശ്രീരഞ്ജിനി അക്കാദമി ഓഫ് ആര്‍ട്സ് ആണ് അതിജീവനത്തിനൊരു സംഗീത സാന്ത്വനം എന്ന ആല്‍ബം തയ്യാറാക്കിയത്.
മുത്തും പവിഴവും പൊഴിക്കും പുത്തന്‍ പുലരികള്‍ പിറക്കും എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയത് ശ്രീരഞ്ജിനി സംഗീത വിദ്യാലയത്തിലെ അധ്യാപകനായ ഹരിദാസ് വടകരയാണ്. ഗാനരചയിതാവും അധ്യാപകനുമായ എ.കെ.രഞ്ജിത്താണ് ഗാനരചന നിര്‍വഹിച്ചത്. മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കെ.പി.അജേഷ്, പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശ്രേയ മുണ്ടക്കൂല്‍, പയ്യോളി കോടതി ജീവനക്കാരന്‍ ഒ.പ്രജീഷ് എന്നിവരാണ് ഗാനം ആലപിച്ചത് .
മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിസംരക്ഷണമാണ് മനുഷ്യനിലനില്‍പ്പിന് ആധാരമെന്നും ആല്‍ബം നമ്മെ ഓര്‍മപ്പെടുത്തുന്നു. നാളെകള്‍ക്ക് ഇന്നിന്റെ കരുതല്‍ ആവശ്യമാണെന്നും മഹാമാരിയുടെ ആശങ്കകളില്‍ നിന്ന് കരകയറി പുതിയ കാലം തെളിയുമെന്നുമുള്ള പ്രത്യാശയും പാട്ട് നമ്മെ അനുഭവിപ്പിക്കുന്നു. എം.ശ്രീനാഥ് സംവിധാനവും എം.ശ്രീലക്ഷ്മി സാങ്കേതിക സഹായവും നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!