NewsTrending

ആദ്യദിന സര്‍വീസില്‍ കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടം

തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം ആദ്യദിന സര്‍വീസില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് കനത്ത നഷ്ടം. അറുപത് ലക്ഷം രൂപയാണ് ആദ്യദിന നഷ്ടം. ഒരു കിലോമീറ്ററിന് 16.64 രൂപ കിട്ടിയപ്പോള്‍ ചെലവായത് 25.68 രൂപ. ഇന്ധനച്ചെലവില്‍ മാത്രം 20 ലക്ഷം രൂപയാണ് നഷ്ടം. 1319 ബസുകളാണ് ഇന്നലെ സര്‍വീസ് നടത്തിയത്.
ഒരു ബസില്‍ യാത്ര ചെയ്തത് ശരാശരി 15 പേരാണ്. ഒരു കിലോമീറ്ററില്‍ നിന്നു 17 രൂപയാണ് ശരാശരി ലഭിച്ച വരുമാനം. ബസ് ഓടിയ ചിലവ് തിരികെ ലഭിക്കണമെങ്കില്‍ 25 രൂപ വേണം. ബുധനാഴ്ച രാവിലെ മുതലാണ് സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പുനരാരംഭിച്ചത്.
ബസ്സുകള്‍ ജില്ലയ്ക്കകത്ത് മാത്രമാണ് സര്‍വീസുകള്‍ നടത്തുന്നത്. ബസ്സുകള്‍ രാവിലെ ഏഴുമണി മുതല്‍ രാത്രി ഏഴുമണി വരെ വരെയാണ് സര്‍വീസ് നടത്തുന്നത്. യാത്രികരുടെ ആവശ്യം പരിശോധിച്ചതിനു ശേഷം സര്‍വീസ് ക്രമീകരിക്കാനാണ് കെ എസ് ആര്‍ ടി സി യുടെ തീരുമാനം.

Show More

Related Articles

Back to top button
error: Content is protected !!