Business

അതിജീവനത്തിനു കൈത്താങ്ങുമായി വില്യാപ്പള്ളി ബാങ്ക്


വില്യാപ്പള്ളി: കോവിഡ് പശ്ചാത്തലത്തില്‍ അതിജീവനത്തിനു കരുതലും കൈത്താങ്ങുമായി വില്ലാപ്പള്ളി പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്ക് രംഗത്ത്. നബാര്‍ഡിന്റെ സഹായത്തോടെ കാര്‍ഷിക- കാര്‍ഷിക അനുബന്ധ ആവശ്യങ്ങള്‍ക്ക് 6.8 ശതമാനം പലിശ നിരക്കില്‍ ഒരു വര്‍ഷ കാലാവധിക്ക് രണ്ടു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നുണ്ടെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു. 8.75 പലിശ നിരക്കില്‍ കാര്‍ഷികേതര ആവശ്യത്തിന് സാധാരണ ഗോള്‍ഡ് ലോണും നല്‍കി വരുന്നുണ്ട്. നടീല്‍ വസ്തുക്കളും വളങ്ങളും കാര്‍ഷിക ഉപകരണങ്ങളും ലഭിക്കുന്ന കര്‍ഷക സേവന കേന്ദ്രവും നീതി മെഡിക്കല്‍സും ബാങ്കിന് കീഴില്‍ വില്ലാപ്പള്ളിയിലും നന്മ സ്റ്റോര്‍ മേമുണ്ടയിലും പ്രവര്‍ത്തിക്കുന്നുണ്ട്. വായ്പകള്‍ക്ക് ബാങ്കിന്റെ വില്ലാപ്പള്ളി ഹെഡ് ഓഫീസിലും സായാഹ്ന ശാഖയിലും മേമുണ്ട, വൈക്കിലശ്ശേരി റോഡ്, കുട്ടോത്ത്‌ ശാഖകളിലും സമീപിക്കാവുന്നതാണ്.

Show More

Related Articles

Back to top button
error: Content is protected !!