Business

വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏഴ് വരെ

കോഴിക്കോട് : ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനസമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ ആയിരിക്കുമെന്ന് കളക്ടര്‍ സാംബശിവറാവു അറിയിച്ചു. കച്ചവടകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ അടക്കമുള്ള എല്ലാ അനുവദനീയ സ്ഥാപനങ്ങളിലും സാനിറ്റൈസറിന്റെ ഉപയോഗം കൃത്യമായി ഉറപ്പാക്കണം. ലോക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ 2005-ലെ ദുരന്തനിവാരണനിയമം 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ പീനല്‍കോഡ് 188-ാം വകുപ്പ് പ്രകാരവും നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!