Gulf News

പ്രവാസി ക്ഷേമം: പത്തിന നിര്‍ദേശങ്ങളുമായി പ്രവാസി കോണ്‍ഗ്രസ്

വടകര: പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമത്തിനും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളത്തിലെ ഇരുപത് ലോകസഭാ അംഗങ്ങള്‍ക്കും പത്തിന നിര്‍ദേശങ്ങളടങ്ങിയ നിവേദനം സമര്‍പ്പിക്കാന്‍ പ്രവാസി കോണ്ഗ്രസ് തീരുമാനിച്ചു. മെയ് 21 നു രാവിലെ 11 മണിക്ക് കെ മുരളീധരന്‍ എംപി ക്ക് നിവേദനം കൈമാറിക്കൊണ്ട് സംസ്ഥാനതല ഉദ്ഘാടനം നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഐസക്ക് തോമസ്, ജനറല്‍ സെക്രട്ടറി സി.എച്ച്. അറഫാത്ത്, ജില്ലാ പ്രസിഡന്റ് ബാബു കരിപ്പാല എന്നിവര്‍ അറിയിച്ചു.
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് താല്‍ക്കാലിക സാമ്പത്തിക സഹായം നല്‍കുക, പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങള്‍ അല്ലാത്തവരും 60 കഴിഞ്ഞവരുമായ എല്ലാ പ്രവാസികള്‍ക്കും സഹായം ലഭ്യമാക്കുക, എല്ലാ സഹായ പദ്ധതികളും താമസംകൂടാതെ അംഗീകരിച്ച് നടപ്പുാക്കുക, ക്വാറന്റൈന്‍ സുൗകര്യം മെച്ചപ്പെടുത്തുക, മടങ്ങിവരുന്ന പ്രവാസികള്‍ക്കു രാജ്യത്തുടനീളം ട്രെയിന്‍ സൗകര്യം ഒരുക്കുക, ചെറുകിട സംരംഭം തുടങ്ങാന്‍ സാമ്പത്തിക സഹായം അനുവദിക്കുക, ജോലികളില്‍ പ്രവാസികള്‍ക്കു സംവരണം ഏര്‍പെടുത്തുക, കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് നല്‍കുന്നത്.

Show More

Related Articles

Back to top button
error: Content is protected !!