News

തിരുവള്ളൂരില്‍ ആര്‍ആര്‍ടി യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമമെന്ന് ആക്ഷേപം


തിരുവള്ളൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ആര്‍ആര്‍ടി യോഗത്തിലേക്ക് പുറത്തുള്ളവരത്തെി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതായി ആക്ഷേപം. സംഭവത്തില്‍ യുഡിഎഫ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ഓണ്‍ലൈന്‍ മീറ്റിംങ് പ്രതിഷേധിച്ചു.
സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശാനുസരണം സേവന സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രൂപവല്‍കരിച്ച വാര്‍ഡ്തല ആര്‍ആര്‍ടിയിലെ പാര്‍ട്ടി പ്രാതിനിധ്യത്തില്‍ ആക്ഷേപം പറഞ്ഞത്തെിയവര്‍ വനിതാ ജനപ്രതിനിധിയെയും വാര്‍ഡ് ചുമതലയുള്ള ആരോഗ്യ വകുപ്പ് ഉ
ദ്യോഗസ്ഥയേയും അവേഹേളിച്ച് സംസാരിച്ചുവെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.
പ്രതിഷേധയോഗത്തില്‍ ആര്‍.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എഫ്.എം.മുനീര്‍, ബവിത് മലോല്‍, കണ്ണോത്ത് സൂപ്പി ഹാജി, എടവത്ത് കണ്ടി കുഞ്ഞിരാമന്‍, ആര്‍.കെ.മുഹമ്മദ്, ഡി.പ്രജീഷ്, ഫെസല്‍ പൈക്കാട്ട്, പി.എം.ചാത്തുക്കുറുപ്പ്, പ.ികെ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!