Business

ഏറാമല ബാങ്ക് വക കര്‍ഷകര്‍ക്ക് രണ്ട് കോടിയുടെ വായ്പ


വടകര: ഏറാമല സര്‍വീസ് സഹകരണ ബാങ്ക് കോവിഡ് അതിജീവനത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ആവശ്യമായ കാര്‍ഷിക വായ്പകള്‍ 6.8ശതമാനം പലിശ നിരക്കില്‍ നല്‍കുന്നു. സ്‌പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി സ്‌കീം പ്രകാരം സ്വര്‍ണ പണയത്തിന്‍മേലും മറ്റ് വായ്പയായും തുക അനുവദിക്കും. മെയ് 31 വരെ രണ്ട് കോടി രൂപ ഈ ആവശ്യത്തിനായി അനുവദിക്കുമെന്ന് ബാങ്ക് അറിയിച്ചു. വായ്പാ വിതരണ ഉദ്ഘാടനം ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ നിര്‍വഹിച്ചു. ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍, എം.കെ വിജയന്‍, ഒ.കെ നന്ദകുമാര്‍, ടി.എന്‍ പ്രകാശന്‍ സംബന്ധിച്ചു.

Show More

Related Articles

Back to top button
error: Content is protected !!