EducationNewsTrending

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ മെയ് 26 നു തന്നെ


തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നിശ്ചിത തിയതിയില്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാറില്‍ നിന്ന് അനുമതി കിട്ടിയത്‌കൊണ്ടാണ് ഇത് സംബന്ധിച്ച തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മെയ് 26 നു തുടങ്ങി മുപ്പതിന് അവസാനിക്കുന്ന തരത്തില്‍ തന്നെ പരീക്ഷകള്‍ നടക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. 26 മുതല്‍ പരീക്ഷകള്‍ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ജൂണിലേക്ക് മാറ്റുമെന്നാണ് രാവിലെ അറിയിച്ചിരുന്നത്. എന്നാല്‍ വൈകീട്ടോടെ കേന്ദ്ര അനുമതി ലഭിച്ചതോടെയാണ് മുന്‍നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാന്‍ സംവിധാനം ഒരുക്കും. വിദ്യാര്‍ഥികളുടെ യാത്ര സംബന്ധിച്ചോ മറ്റോ ബുദ്ധിമുട്ടുമുണ്ടെങ്കില്‍ പരിഹരിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Show More

Related Articles

Back to top button
error: Content is protected !!