Business

അഡ്വ. ക്ലാര്‍ക്ക് അസോസിയേഷന്‍ സ്ഥാപക നേതാവ് കെ.പി.രാമന്‍ നായരെ അനുസ്മരിച്ചു


വടകര: കേരള അഡ്വക്കറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ സ്ഥാപക നേതാവ് കെ.പി.രാമന്‍ നായരുടെ 25-ാമത് ചരമദിനം വടകരയില്‍ ആചരിച്ചു. കേരളത്തിലെ വക്കീല്‍ ക്ലാര്‍ക്കുമാരെ ഒരു കൊടിക്കീഴില്‍ അണിനിരത്തി അവരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കിയാണ് രാമന്‍ നായരുടെ നേതൃത്വത്തില്‍ കോഴിക്കോട് വെച്ച് അഡ്വക്കറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ രൂപം കൊള്ളുന്നത്. 1957 ല്‍ കേരളത്തിലെ എല്ലാ കോടതികളിലെയും വക്കീല്‍ ഗുമസ്ഥന്‍മാരെ സംഘടിപ്പിച്ച് തൃശ്ശൂരില്‍ വെച്ച് പ്രഥമ സമ്മേളനം ചേരുകയും കേരള അഡ്വക്കറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ എന്ന പേരില്‍ സംഘടന നിലവില്‍ വരികയുമുണ്ടായി. ആ സമ്മേളനം സംഘടനയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റായി രാമന്‍ നായരെ തെരഞ്ഞെടുക്കുകയും ചെയ്തു.
രാമന്‍ നായരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ മുന്‍നിര്‍ത്തി വടകരയിലെ അസോസിയേഷന്‍ ഹാളില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ യൂനിറ്റ് സെക്രട്ടറി സുഭാഷ് കോറോത്ത്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.വി.പ്രകാശന്‍, പി.എം വിനു എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്രറി ടി.രവീന്ദ്രന്‍, ടി.പി.സുധീഷ് കുമാര്‍, പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!