News

പഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ 40 ലക്ഷം നല്‍കും

കോഴിക്കോട്: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി പഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരും. സംസ്ഥാനത്തെ പഞ്ചായത്തുകളിലും പുതിയതായി രൂപീകരിച്ച മുനിസിപ്പാലിറ്റികളിലും സാങ്കേതിക വിഭാഗം ജീവനക്കാരായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ ഒന്നാം ഘട്ടമായി പതിനൊന്നു ലക്ഷത്തി പതിനയ്യായിരം രൂപ കൈമാറി. രണ്ട് ഗഡുക്കളായി 40 ലക്ഷം രൂപ നല്‍കുമെന്ന് കേരളഗ്രാമപഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സംസ്ഥാനത്തെ കോവിഡ് ബാധിതരുടെയും സമ്പര്‍ക്ക വിലക്കുള്ളവരുടേയും സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ കോവിഡ് ട്രാക്കര്‍ സോഫ്റ്റ് വെയര്‍ പരിപാലനമടക്കമുള്ള തിരക്കിട്ട ജോലികള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ആഹ്വാനം നെഞ്ചേറ്റി കേരളത്തിലെ 800 ല്‍ പരം വരുന്ന ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരില്‍ നിന്ന് മൂന്നു ദിവസം കൊണ്ടാണ് ഒന്നാം ഘട്ടത്തിനു വേണ്ടി പതിനൊന്നു ലക്ഷത്തി പതിനയ്യായിരം രൂപ ഒന്നാം ഘട്ടമായി സമാഹരിച്ചത്. സാമൂഹിക പ്രതിബദ്ധതയോടെ ഏറ്റെടുത്തത് കൊണ്ടാണ് ഇത്രയും വേഗം ഫണ്ട് ശേഖരിക്കാനും കൈമാറാനും സാധിച്ചതെന്ന് സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

Show More

Related Articles

Back to top button
error: Content is protected !!