Obituary

കോവുമ്മല്‍ കുമാരന്‍ അന്തരിച്ചു


ഓര്‍ക്കാട്ടേരി: ഏറാമലയിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച കോവുമ്മല്‍ കുമാരന്‍ (59) അന്തരിച്ചു . പയ്യോളി നഗരസഭ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ താല്കാലിക ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഏറാമല ഗ്രാമപ്പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം, വാര്‍ഡ് വികസന സമിതി അംഗം, ഹരിത തീരം കോ-ഓര്‍ഡിനേറ്റര്‍, പഞ്ചായത്തല കുടിവെള്ള വിതരണ കോ-ഓര്‍ഡിനേറ്റര്‍, ആശ്രയ പാലിയേറ്റീവ് പ്രവര്‍ത്തകന്‍, എല്‍ജെഡി വാര്‍ഡ് കമ്മറ്റി ഭാരവാഹി, ആര്‍ആര്‍ടി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: സുനില. മക്കള്‍:സുമിത്ത്, സനിക. മരുമകന്‍: മണി.

Show More

Related Articles

Back to top button
error: Content is protected !!