News

തര്‍ക്കം മുറുകി; കൊയിലാണ്ടി ഹാര്‍ബറില്‍ മല്‍സ്യബന്ധനം നിര്‍ത്തി


കൊയിലാണ്ടി: തര്‍ക്കത്തെ തുടര്‍ന്നു കൊയിലാണ്ടി ഹാര്‍ബറില്‍ മല്‍സ്യബന്ധനം നിര്‍ത്തി. കഴിഞ്ഞ ദിവസം പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് മല്‍സ്യം പിടിച്ചിരുന്നു. ഇവര്‍ക്ക് വില്‍ക്കാനുള്ള അനുമതിയും ഉണ്ടായിരുന്നു. നിര്‍ദേശങ്ങള്‍ പാലിച്ച് വില്‍പ്പന നടക്കുന്നതിനിടയില്‍ ഒരു വിഭാഗം രംഗത്തെത്തിയതാണ് പ്രശ്‌നമായത്. 700 കിലോ മല്‍സ്യം വില്‍പ്പന നടത്തിയിരുന്നു. ലേലം ഒഴിവാക്കിയാണ് മല്‍സ്യവില്‍പ്പന നടത്തിയത്. എന്നാല്‍ ഒരു വിഭാഗം മല്‍സ്യതൊഴിലാളികള്‍ വില്‍പ്പനക്കാരുമാ യി തര്‍ക്കത്തിലായി. ഇവരെ പോലീസ് ഹാര്‍ബറില്‍ നിന്നും പുറത്താക്കി. ഇതിനിടയിലാണ് ഏപ്രില്‍ 14 വരെ മല്‍സ്യബന്ധനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഇന്നു ഹാര്‍ബറില്‍ മല്‍സ്യവില്‍പനുണ്ടായില്ല.

Show More

Related Articles

Back to top button
error: Content is protected !!