NewsVatakara

ചോറോട്ടെ സമൂഹ അടുക്കളക്ക് യുവതയുടെ കൈത്താങ്ങ്


ചോറോട്: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ദീര്‍ഘകാല ലോക്ഡൗണ്‍ പ്രഖ്യാപനത്താല്‍ കഷ്ടപ്പെടുന്ന അതിഥി തൊഴിലാളികള്‍ക്കും കിടപ്പു രോഗികള്‍ക്കും അന്നമൂട്ടുന്ന ചോറോട് ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ലോക് താന്ത്രിക് യുവജനതാദള്‍ പഞ്ചായത്ത് കമ്മിറ്റി വക പച്ചക്കറി സാധനങ്ങള്‍ നല്‍കി. ഒരു ചാക്ക് വലിയുളളി, നേന്ത്രക്കായ, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ യുവ ജനതാദള്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇന്ദ്രജിത്ത് കറ്റാറത്തില്‍ നിന്നു ചോറോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രേവതി പെരുവാണ്ടിയില്‍ ഏറ്റുവാങ്ങി. ഇ.പി.ദാമോദരന്‍, കെ.പി.ഗോപാലന്‍ നായര്‍, ശശി കല്‍പ്പക, ദിനില്‍ ദിനേശ് എന്നിവര്‍ സംസാരിച്ചു. വൈക്കിലശ്ശേരി ലോഹ്യാ മന്ദിരത്തില്‍ നിന്നു പച്ചക്കറികള്‍ വിനീഷ്മത്തില്‍, വിജീഷ് പി.എം, അരുണ്‍ ശശീന്ദ്രന്‍ എന്നിവര്‍ ചോറോട് ഗെയിറ്റിലെ സമൂഹ അടുക്കളയിലെത്തിച്ചു.

Show More

Related Articles

Back to top button
error: Content is protected !!