News

ചാരായം വാറ്റാന്‍ ശ്രമം; നാദാപുരം റോഡില്‍ വാഷ് പിടികൂടി


വടകര: ചാരായം വാറ്റാന്‍ രഹസ്യമായി സൂക്ഷിച്ച വാഷ് എക്‌സൈസ് പിടികൂടി. നാദാപുരം റോഡിലെ സപ്ലൈകോ ഗോഡൗണിന്റെ കോമ്പൗണ്ടില്‍ നിന്നാണ് 20 ലിറ്ററിന്റെ കന്നാസില്‍ വിവിധതരം പഴങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ വാഷ് പിടിച്ചെടുത്തത്. ഇതുസംബന്ധിച്ച് കേസെടുത്ത് അന്വേഷണം തുടങ്ങി.
ലോക്ക്ഡൗണില്‍ മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ എക്‌സൈസ് പാര്‍ട്ടി പട്രോളിംഗ് നടത്തി വരവേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗോഡൗണ്‍ പരിസരം പരിശോധിച്ചത്. കന്നാസില്‍ വിവിധതരം പഴങ്ങള്‍ ചേര്‍ത്താണ് വാഷ് തയ്യാറാക്കിയിരുന്നത്. പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.രാമകൃഷ്ണന്‍, കെ.കെ. അബ്ദുല്‍ സമദ്, എ.പി.ഷിജിന്‍, പി.ലിനീഷ്, ശ്രീരഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്..
ഗോഡൗണിന് ഗേറ്റ് ഇല്ലാത്തതിനാല്‍ പുറത്തുനിന്നുള്ള ആരോ രാത്രി സമയത്ത് സൂക്ഷിച്ചു വെച്ചതാണെന്നു പ്രാഥമിക അന്വേഷണത്തില്‍ മനസിലായതായി എക്‌സൈസ് സംഘം പറഞ്ഞു. ഉടമസ്ഥനെ പറ്റി ഊര്‍ജിതമായി അന്വേഷണം നടത്തുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാര്‍ അറിയിച്ചു.

Show More

Related Articles

Back to top button
error: Content is protected !!