News

സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍ രക്ഷാ മരുന്ന് ഉടന്‍ ലഭ്യമാക്കണം: യൂത്ത് ലീഗ്

ആയഞ്ചേരി: കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും നിയോജക മണ്ഡലത്തിലെ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജീവന്‍ രക്ഷാ മരുന്നുകള്‍ ഉടന്‍ ലഭ്യമാക്കണമെന്ന് യൂത്ത് ലീഗ് കുറ്റ്യാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. നൂറു കണക്കിന് നിര്‍ധന രോഗികളാണ് ദിവസേന നേരിട്ടും ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍ മുഖേനയും മരുന്നിനായി സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്നത്. കുറ്റ്യാടി ആശുപത്രിയില്‍ ഇന്‍സുലിന്‍ മരുന്ന് പോലും തീര്‍ന്നു പോയ അവസ്ഥയാണ്. ലോക് ഡൗണ്‍ കാലത്ത് വളരെ പ്രയാസകരമായ രീതിയില്‍ അവശ്യമരുന്നുകള്‍ക്കായി ആശുപത്രികളില്‍ എത്തി വെറും കയ്യോടെ തിരിച്ചു പോകേണ്ട അവസ്ഥ വേദനാജനകമാണ്. ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലാത്ത സാഹചര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം കണ്ട് നടപടി സ്വീകരിക്കണമെന്നു യൂത്ത് ലീഗ് കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് എം പി ഷാജഹാന്‍, സെക്രട്ടറി എഫ് എം മുനീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Show More

Related Articles

Back to top button
error: Content is protected !!