NewsTrending

32 പേര്‍ക്ക് കൂടി കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 32 പേര്‍ക്ക്. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതില്‍ 17 പേര്‍ കാസര്‍കോട് ജില്ലയിലാണ്. കണ്ണൂരില്‍ 11 പേര്‍ക്കും വയനാട്, ഇടുക്കി ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 15 പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയാണ്. മറ്റ് 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 213 ആയി.  സംസ്ഥാനത്ത് 1,57,253 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 156660 പേർ വീടുകളിൽ. 623 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 6031 എണ്ണം നെഗറ്റീവാണ്. പരിശോധന കൂടുതൽ വേഗത്തിലാക്കാനുള്ള റാപിഡ് ടെസ്റ്റ് സംവിധാനം നേരത്തെ പറഞ്ഞിരുന്നല്ലോ, ഇതിൽ നടപടികൾ പുരോഗമിക്കുകയാണ്.  ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടി. 20-03-2020ന് കാലവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂട്ടി ദീര്‍ഘിപ്പിച്ചതായി പി.എസ്.സി. അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് റാന്നി സ്വദേശികളും ബന്ധുക്കളായ രണ്ട് പേരും കൊവിഡ് രോഗബാധ ഭേദമായി ആശുപത്രി വിട്ട ദിവസം കൂടിയാണ് ഇന്ന്. ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും അടക്കം ഇവരെ യാത്രയയക്കാനെത്തിയിരുന്നു. 

Show More

Related Articles

Back to top button
error: Content is protected !!