News

കോവിഡ് ഭീതിയിലും സാന്ത്വന സ്പര്‍ശവുമായി എ.കണാരന്‍ ട്രസ്റ്റ്

നാദാപുരം: മഹാമാരിയുടെ കാലത്തും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സാന്ത്വനത്തിന്റെ കരുതല്‍ സ്പര്‍ശവുമായി എ.കണാരന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. നാദാപുരം താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും ട്രസ്റ്റ് പ്രവര്‍ത്തകര്‍ ഒരു മുടക്കവും കൂടാതെ ഉച്ച ഭക്ഷണവും പ്രഭാത ഭക്ഷണവും എത്തിച്ചു നല്‍കുകയാണ്. ടൗണില്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്കും ട്രസ്റ്റ് ആശ്വാസമേകും. ഏത് അടിയന്തിര സാഹചര്യത്തില്‍ വിളിച്ചാലും എത്തിച്ചേരുന്ന സന്നദ്ധ വളണ്ടിയര്‍മാരാണ് ട്രസ്റ്റിന്റെ കരുത്ത്. ആറ് വര്‍ഷമായി നാദാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തിന് മാതൃകയായി മികച്ച
ആംബുലന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഭക്ഷണത്തിനോ മരുന്നിന്നോ ബുദ്ധിമുട്ടുന്നവര്‍ക്ക് എ.കണാരന്‍ ട്രസ്റ്റ് ഭാരവാഹികളുടെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് 9447275101, 9446888 221.

Show More

Related Articles

Back to top button
error: Content is protected !!