BusinessNewsTrending

1.7 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചു. 1.7 ലക്ഷം കോടിയുടെ പാക്കേജാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പാക്കും. നിര്‍ധനര്‍ക്കും ദിവസവേതനക്കാര്‍ക്കും പ്രത്യേക പാക്കേജ് നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇര്‍ഷുറന്‍സ് സൗകര്യം ലഭ്യമാക്കും. ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരും. മൂന്നു മാസത്തേക്കായിരിക്കും ഇന്‍ഷുറന്‍സ് സൗകര്യം ഏര്‍പ്പെടുത്തുകയെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിര്‍ധനര്‍ക്ക് 15 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും. അരിയോ ഗോതമ്പോ ഉപഭോക്താവിന് തെരഞ്ഞെടുക്കാം. 8.69 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം നല്‍കും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 1000 രൂപ അധിക ധനസഹായം. സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടിലേക്ക് മൂന്നുമാസം 500 രൂപ നല്‍കും. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ച് നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.

Show More

Related Articles

Back to top button
error: Content is protected !!