NewsVatakara

കോവിഡ് പ്രതിരോധത്തിനു 2.36 ലക്ഷം പേരുടെ യുവജനസേന


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന, പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ സാമൂഹ്യ സന്നദ്ധസേന രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 2.36 ലക്ഷം പേര്‍ അടങ്ങുന്ന സാമൂഹ്യ സന്നദ്ധ യുവജന സേനയെ സംസ്ഥാനത്തിന് ആവശ്യമുണ്ടെന്നും ഇതിനായി യുവാക്കള്‍ അര്‍പ്പണബോധത്തോടെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
236,000 പേര്‍ അടങ്ങുന്ന സാമൂഹ്യ സന്നദ്ധ യുവജന സേനയെയാണ് സംസ്ഥാനത്തിന് ആവശ്യം. 941 പഞ്ചായത്തുകളില്‍ 200 വീതം സന്നദ്ധ പ്രവര്‍ത്തകരുണ്ടാകും. മുനിസിപ്പാലിറ്റികളില്‍ 500 വീതവും ആറു കോര്‍പറേഷനുകളില്‍ 750 വീതം സന്നദ്ധപ്രവര്‍ത്തകരുമുണ്ടാകും. ഇതിലേക്ക് രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി നടത്തും. ഇതിനായി സാമൂഹ്യസന്നദ്ധ സേനയുടെ വെബ്‌പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി യുവാക്കള്‍ അര്‍പ്പണബോധത്തോടെ മുന്നോട്ടുവരണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്ന ആവശ്യക്കാര്‍ക്കു ഭക്ഷണം എത്തിച്ചുകൊടുക്കണം. ആശുപത്രികളില്‍ കൂട്ടിരിക്കാന്‍ സഹായം നല്‍കണം. ഇവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. ഇവരുടെ യാത്രാച്ചെലവുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കും. 1465 യുവ വളണ്ടിയര്‍മാരെ കൂട്ടിരിപ്പിനു യുവജനകമ്മീഷന്‍ തയാറാക്കിയിട്ടുണ്ട്. ഇവരെ സന്നദ്ധസേനയുമായി ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതോടൊപ്പമുള്ള ലിങ്കിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാം:- https://sannadham.kerala.gov.in/registration.html

Show More

Related Articles

Back to top button
error: Content is protected !!