KoyilandyNews

ആളു മാറി പോലീസിന്റെ ലാത്തിയടി; ഓടി രക്ഷപ്പെട്ട് നഗരസഭാ അധ്യക്ഷ

കൊണ്ടോട്ടി : സാധനങ്ങള്‍ക്ക് അമിത വില ഈടാഇക്കി വില്‍പ്പന നടത്തുന്നത് തടയാന്‍ പരിശോധനയ്ക്കിറങ്ങിയ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മര്‍ദനമേറ്റതായി പരാതി. നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തില്‍ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ കാര്യം പോലും അന്വേഷിക്കാതെ ജീപ്പില്‍നിന്ന് ചാടിയിറങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതെന്നാണ് പരാതി.
കൊണ്ടോട്ടി മുണ്ടപ്പലം പെട്രോള്‍ പമ്പിന് സമീപത്തെ കടയില്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കവെയാണ് സംഭവമുണ്ടായത്. പച്ചക്കറിക്കടയില്‍ സാധനങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ വില്‍ക്കുന്നു എന്ന പരാതി അന്വേഷിക്കാനാണ് നഗരസഭ ചെയര്‍പേഴ്‌സനും ഉദ്യോഗസ്ഥരും എത്തിയത്. കടയില്‍ മുന്നറിയിപ്പ് നല്‍കി കൊണ്ടിരിക്കുമ്പോള്‍ ഇവിടേക്ക് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ ലാത്തി വീശുകയായിരുന്നു.
ലാത്തിയടി ഏല്‍ക്കാതെ നഗരസഭാ അധ്യക്ഷ കെ.സി.ഷീബ കടയുടെ ഉള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ആരാണെന്നു നോക്കാതെയാണ് പോലീസ് ഇടപെടുന്നതെന്നു നഗരസഭാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, സംഭവം ആളറിയാതെ പറ്റിയതാണെന്നും ഖേദം രേഖപ്പെടുത്തുന്നുവെന്നും പറഞ്ഞ് പോലീസ് തടിയൂരി. ഷീബ, സെക്രട്ടറി ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തി.

Show More

Related Articles

Back to top button
error: Content is protected !!