News

തെരുവില്‍ കഴിയുന്നവര്‍ക്കു താല്‍ക്കാലിക ഷെല്‍ട്ടര്‍


വടകര: ലോക്ക് ഡൗണ്‍ കാലത്ത് തെരുവോരത്തു കഴിയുന്നവരുടെ സ്ഥിതി ദയനീയമാകുമെന്നു കണ്ട് അധികാരികള്‍ ഇവര്‍ക്കു താല്‍ക്കാലിക ഷെല്‍ട്ടര്‍ ഒരുക്കി. 54 പേരെ ബിഇഎം ഹൈസ്‌കൂളില്‍ പാര്‍പ്പിച്ചു. ഇവര്‍ പോലീസ് നിരീക്ഷണത്തിലായിരിക്കും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്റെ നേതൃത്വത്തിലാണ് ആവശ്യമായ സൗകര്യം സ്‌കൂളില്‍ ഒരുക്കിയത്.
കടത്തിണ്ണകളിലും റെയില്‍വെ സ്‌റ്റേഷനിലും ബസ് സ്റ്റാന്റുകളുടെ ഓരത്തും കഴിഞ്ഞവരെ നഗരഹൃദയത്തില്‍ തന്നെയുള്ള ബിഇഎം ഹൈസ്‌കൂളിലേക്ക് മാറ്റുകയായിരുന്നു. വിവിധ സംഘടനകള്‍ ഇവര്‍ക്കു വേണ്ട ഭക്ഷണം എത്തിക്കാന്‍ ഏര്‍പാടാക്കി.
രാവിലത്തെ ടിഫിന്‍ നമോ ഹെല്‍പ് ഡെസ്‌കിന്റെ വകയായിരിക്കും. ആദ്യ നാള്‍ ഉച്ച ഭക്ഷണം ഡിവൈഎഫ്‌ഐയും അതിനു ശേഷം സേവാഭാരതിയും നല്‍കും. വൈകുന്നേരത്തെ ചായ സി.ച്ച് സെന്റര്‍ വകയും രാത്രി ഭക്ഷണം യൂത്ത് ലീഗ് നേതൃത്വത്തിലുമായിരിക്കും. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വകയാണ് ഭക്ഷണം കഴിക്കാനുള്ള സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വെച്ചുള്ള ഈ സല്‍പ്രവര്‍ത്തിയായി ഇത് മാറി. കൊറോണ പാശ്ചാത്തലത്തില്‍ നഗരം നിശ്ചലമായ സാഹചര്യത്തില്‍ കൈക്കൊണ്ട നടപടി ഇവര്‍ക്ക് അനുഗ്രഹമായി.

Show More

Related Articles

Back to top button
error: Content is protected !!