NewsVatakara

തെരുവിന്റെ മക്കള്‍ക്ക് ഡിവൈഎഫ്‌ഐയുടെ കൈത്താങ്ങ്


വടകര: കൊറോണ ഭീതിയില്‍ പട്ടിണിയിലായ വടകര പട്ടണത്തിലെ നിരാലംബര്‍ക്ക് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു. നോര്‍ത്ത് മേഖല കമ്മിറ്റിയാണ് ഇന്നു ഭക്ഷണം എത്തിച്ചത്. നൂറോളം പേര്‍ക്കാണ് പൊതിച്ചോര്‍ വിതരണം ചെയ്തത്. ബ്ലോക്ക് പ്രസിഡന്റ് രാജേഷ് പുതുശ്ശേരി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വിവേക് മേപ്പയില്‍, രാഗേഷ് പുറ്റാറത്ത്, നോര്‍ത്ത് മേഖല സെക്രട്ടറി സുമേഷ് പുറങ്കര എന്നിവര്‍ നേതൃത്വം നല്‍കി. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതു വരെ ഭക്ഷണ വിതരണം തുടരുമെന്നു ഡിവൈഎഫ്‌ഐ അറിയിച്ചു

Show More

Related Articles

Back to top button
error: Content is protected !!