News

കോവിഡ്-19 മുന്‍കരുതല്‍; അഴിയൂരില്‍ സേവന സന്നദ്ധരായി ഓട്ടോ തൊഴിലാളികള്‍


വടകര: കോവിഡ്-19 മുന്‍കരുതലിന്റെ ഭാഗമായി അഴിയൂര്‍ പഞ്ചായത്തില്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ ഉള്‍പെടെയുളള അവശ്യ സാധനങ്ങള്‍ സൗജന്യ നിരക്കില്‍ എത്തിക്കാന്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ഓട്ടോ തൊഴിലാളി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. വീടുകളില്‍ കഴിയുന്നവരുടെ എണ്ണം 200 കവിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം.
വാര്‍ഡ്തല ദ്രുതകര്‍മ സേന കണ്‍വീനര്‍മാരുടെ അഭ്യര്‍ഥന ലഭിച്ചാല്‍ ഓട്ടോതൊഴിലാളികള്‍ നിരീക്ഷണത്തിലുള്ളവരുടെ വീടുകളില്‍ മിതമായ നിരക്കില്‍ സാധനങ്ങള്‍ എത്തിക്കും. മാഹി റയില്‍വേ സ്റ്റേഷന്‍, അഴിയൂര്‍ ചുങ്കം, കുഞ്ഞിപ്പള്ളി, മുക്കാളി എന്നിവിടങ്ങളിലെ ഓട്ടോ തൊഴിലാളികളാണ് സേവന സന്നദ്ധരായി മുന്നോട്ടു വന്നത്. ഇതിനായി വാട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുല്‍ നസീര്‍, ചോമ്പല്‍ പോലിസ് സബ്ബ് ഇന്‍സ്പെക്ടര്‍ നിഖില്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ വി.കെ.ഉഷ, തൊഴിലാളി പ്രതിനിധികളായ കെ.പി.ഫര്‍സല്‍, അശോകന്‍ തൈക്കണ്ടി, സുഭാഷ് ബാബു, എം.എം.പ്രദീപ് എന്നിവര്‍ സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9645243922.

Show More

Related Articles

Back to top button
error: Content is protected !!