NewsVatakara

കേരളത്തില്‍ ഇന്ന് 9 പേര്‍ക്ക് കൊവിഡ്; 12 പേര്‍ക്ക് ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രണ്ട് പേര്‍ പാലക്കാട്. മൂന്ന് പേര്‍ എറണാകുളത്ത്. രണ്ട് പേര്‍ പത്തനംതിട്ട, ഒരാള്‍ ഇടുക്കി, ഒരാള്‍ കോഴിക്കോട്. നാല് പേര്‍ ദുബായില്‍ നിന്നാണ്. ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ്. മൂന്നാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ലഭിച്ചതാണ്. ചികിത്സയിലായിരുന്ന 12 പേരുടെ രോഗം സുഖപ്പെട്ടു.
കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്കും പാലക്കാട് ജില്ലയില്‍ രണ്ടു പേര്‍ക്കും എറണാകുളം ജില്ലയില്‍ മൂന്നു പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ 2 പേര്‍ക്കും ഇടുക്കി ജില്ലയില്‍ ഒരാള്‍ക്കും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേര്‍ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്. ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേര്‍ വീടുകളില്‍. 542 പേര്‍ ആശുപത്രികളില്‍. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു. സംസ്ഥാനത്താകെ 118 പേര്‍ക്ക് വൈറസ് ബാധ വന്നതില്‍ 91 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേര്‍ വിദേശികള്‍. ബാക്കി 19 പേര്‍ക്ക് കോണ്ടാക്ട് മൂലമാണ്.
ഇന്നലെ നമ്മള്‍ സംസാരിച്ചതില്‍ നിന്ന് വ്യത്യസ്തമായ സസാഹചര്യമാണ് രാജ്യത്താകെ ഉണ്ടായത്. ഇന്നലെ രാത്രി രാജ്യത്താകെ ലോക്ക് ഡൌണ്‍ നടപ്പാക്കി. നമ്മളതിന് മുമ്പേ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതാണ്. സ്ഥിതി കൂടുതല്‍ ഗൌരവതരമാകുന്നു. നമ്മുടെ സംസ്ഥാനം നേരത്തേ കണ്ടത് പോലെത്തന്നെ, എന്നാല്‍പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കണം. ഇന്ന് രാവിലെ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഈ കാര്യങ്ങളാണ് വിശദമായി പരിശോധിച്ചത്.

Show More

Related Articles

Back to top button
error: Content is protected !!