Education

കടമേരി എംയുപിയില്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍ തുടങ്ങി


ആയഞ്ചേരി: കടമേരി എംയുപി സ്‌കൂളില്‍ 2020-21 അധ്യയനവര്‍ഷത്തെ വിവിധ ക്ലാസുകളിലേക്ക് ഓണ്‍ലൈന്‍ അഡ്മിഷന്‍ ആരംഭിച്ചു. കൊറോണ ഭീഷണിയില്‍ അടച്ചുപൂട്ടലിന്റെ നാളുകളില്‍ കുട്ടികളുടെ തുടര്‍പഠനവും പഠനാരംഭവും കണക്കിലെടുത്തുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍ അധികൃതര്‍.
തോടന്നൂര്‍ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പ്രൈമറി പൊതു വിദ്യാലയമായ കടമേരി എംയുപി പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ എന്നും മുന്‍നിരയിലാണ്. മാറിയ സാഹചര്യത്തില്‍ എല്‍കെജി മുതല്‍ ഏഴ് വരെ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്കാണ് ഓണ്‍ലൈന്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. താഴെ ലിങ്കില്‍ ക്ലിക്ക് രജിസ്‌ട്രേഷന്‍ നടപടി സ്വീകരിക്കേണ്ടതാണെന്നു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

രജിസ്‌ട്രേഷന്‍ ലിങ്ക്
https://forms.gle/3Vfq8kFXHkhHUe128

Show More

Related Articles

Back to top button
error: Content is protected !!