NewsVatakara

അമിതവില ഈടാക്കല്‍: കടകളില്‍ പരിശോധന നടത്തി


വടകര: വടകരയിലും പരിസരങ്ങളിലും കച്ചവട സ്ഥാപനങ്ങള്‍ അമിത വില ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ വടകര മത്സ്യമാര്‍ക്കറ്റ് ബില്‍ഡിങിലെ പച്ചക്കറി സ്റ്റാളുകളില്‍ പരിശോധന നടത്തി. മത്സ്യ മാര്‍ക്കറ്റിനടുത്തുള്ള പച്ചക്കറി സ്റ്റാളില്‍ അമിത വില ഈടാക്കുന്നതായി കണ്ടെത്തി. തക്കാളി, കാരറ്റ്, പച്ചമുളക്, വെണ്ട തുടങ്ങിയ ഇനങ്ങളുടെ വില കുറയ്ക്കാന്‍ വ്യാപാരി തയ്യാറായി. 40 രൂപയ്ക്ക് വിറ്റ തക്കാളിയുടെ വില 30 രൂപയായി കുറച്ചു. കൂടാതെ മറ്റു പല ഇനങ്ങളുടെയും വില കുറപ്പിച്ചു. പരിശോധന കണ്ട് മാര്‍ക്കറ്റ് റോഡിലെ പച്ചക്കറികട പൂട്ടാന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥ സംഘം തടഞ്ഞു. കടകളില്‍ ഇവിടെ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ബിഎസ്എന്‍എല്‍ ഓഫീസിനടുത്തുള്ള ചിക്കന്‍ സ്റ്റാള്‍ പരിശോധിച്ചതില്‍ വാങ്ങിയ ബില്ലുകള്‍ ഒന്നും തന്നെയില്ലാതെ വില്‍പന നടത്തുന്നതായി മനസ്സിലായി. ഇവരോട് ബില്ല് ഹാജരാക്കാനും വില കുറയ്ക്കാനും നിര്‍ദേശിച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Show More

Related Articles

Back to top button
error: Content is protected !!