NewsTrendingVatakara

വടകരയിലും നാദാപുരത്തും പോലീസ് റൂട്ട്മാര്‍ച്ച് നടത്തി


വടകര: കൊറോണ പ്രതിരോധ നടപടി കര്‍ശനമാക്കുന്നത് കണക്കിലെടുത്ത് പോലീസ് വടകരയിലും നാദാപുരത്തും റൂട്ടുമാര്‍ച്ച് നടത്തി. അവശ്യസാധനങ്ങളുടെ കാര്യത്തില്‍ നിയന്ത്രണമില്ലെങ്കിലും ആളുകള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥീരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നടപടിയിലേക്ക് അധികൃതര്‍ നീങ്ങുന്നതിന്റെ മുന്നോടിയായാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.
വടകരയില്‍ പുതിയ സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച് അടക്കാത്തെരു, കോണ്‍വെന്റ് റോഡ് വഴി കോട്ടപ്പറമ്പില്‍ സമാപിച്ച റൂട്ട് മാര്‍ച്ചിന് റൂറല്‍ എസ്പി ഡോ.എ.ശ്രീനിവാസ്, ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി. നാദാപുരത്ത് നിന്ന് ആരംഭിച്ച റൂട്ട്മാര്‍ച്ച് കല്ലാച്ചിയില്‍ സമാപിച്ചു.

Show More

Related Articles

Back to top button
error: Content is protected !!